സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

 


കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹമോചനത്തിന് ശേഷം ആണ്‍സുഹൃത്തിനോടൊപ്പമാണ് രേഷ്മ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ആണ്‍ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.


Post a Comment

0 Comments