മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു



മട്ടന്നൂർ (കണ്ണൂർ) . നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിൻ്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂ‌ട്ടറിൽ പോകുമ്പോൾ ഓട്ടോറിക്ഷയിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

നടുവനാട് എൽപി സ്‌കൂളിൽ പഠിക്കുന്ന മക്കളെ സ്‌കൂളിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിട സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയുമായിരുന്നു. നടുവനാട് എൽപി സ്‌കൂളിൽ പ്രീ പ്രൈമറി വിദ്യാർഥിനിയായിരുന്നു ഇലാന.

12.30 മുതൽ 1 മണി വരെ നടുവനാട് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Post a Comment

0 Comments