പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ 12 വയസ്സുകാരൻ തൂങ്ങിമരിച്ചു. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. സഹോദരനുമായി ടിവി റിമോട്ടിനായി വഴക്കിട്ട പ്രദോഷ്, റിമോട്ട് ലഭിക്കാത്തതിൽ പ്രകോപിതനാവുകയും വീടിന്റെ തട്ടിൻപുറത്ത് പോയി തൂങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments