കൊട്ടിയൂർ വൈശാഖോത്സവം 2026 ; നീരെഴുന്നളളത്ത് ഇന്ന്

 





കൊട്ടിയൂർ:അക്കരെ കൊട്ടിയൂർ ശൈവസന്നിധിയിലേക്ക് നീരെഴുന്നള്ളത്ത് ചടങ്ങ് ഇന്ന്. ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്ര നടയിൽ തണ്ണീർകുടി ചടങ്ങ് നടക്കും തുടർന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം ബാവലിതീരത്തെ കാട്ടുവഴികളിലൂടെ മന്ദംചേരി കൂവപ്പാടത്തിൽ എത്തും. കൂവയില പറിച്ചെടുക്കുന്ന സംഘത്തെ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി എന്നിവർ കാത്തുനിൽക്കും.

തുടർന്ന് ബാവലിയിൽ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് കടക്കും മണിത്തറയിൽ സ്വയംഭൂവിൽ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം അഭിഷേകം നടത്തും

തുടർന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തും. തിടപ്പള്ളി അടുപ്പിൽനിന്ന് ശരീരത്തിൽ ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെ കടക്കും. അന്ന് രാത്രി ആയില്യാർക്കാവിൽ ഗൂഢപൂജകൾ 

നടക്കും.കൂത്തുപറമ്പ് കോട്ടയം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നുള്ള വിളക്കുതിരി ഇന്ന് രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിക്കും

Post a Comment

0 Comments