മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ഗ്രൂപ്പ്; 2 മന്ത്രിമാരെ ആവശ്യപ്പെടാൻ തീരുമാനം




തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം. മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കർ പദവി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചാല്‍ തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും.


Post a Comment

0 Comments