ജയിൽ മോചിതനായ റഹീം നാട്ടിലേക്ക് തിരിച്ചു; രാവിലെ കരിപ്പൂരിലെത്തും




 റിയാദ്: വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചു. സൗദി സമയം ഇന്നലെ രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടും. രാവിലെ 7.35-ഓടെ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങും. ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്.

2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.

Post a Comment

0 Comments