കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി






കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഗതനെ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് (ശനിയാഴ്ച) വിദേശത്തേക്ക് പേകാനിരിക്കെയാണ് സംഭവം.

വെള്ളിയാഴ്ച വൈകിട്ടും ഇവരുമായി ബന്ധുക്കൾ സംസാരിച്ചിരുന്നെന്നാണ് വിവരം. രാവിലെ ഇവർക്ക് ഭക്ഷണം നൽകാനായി ഒരു ബന്ധു വീട്ടിൽ വന്നിരുന്നു. വാതിലിൽ തട്ടി വിളിച്ചിട്ടോ ഫോണിൽ വിളിച്ചിട്ടോ പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

സാമ്പത്തിക ബാധ്യതകളെന്തെങ്കിലും ഇവർക്കുള്ളതായി സൂചനയില്ല. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. അവർ ഇരുവരും വിദേശത്താണുള്ളത്. മകൻ ഇന്നലെയാണ് (വെള്ളിയാഴ്ച) വിദേശത്തേക്ക് പോയത്. പോലീസ് നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments