തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി.
കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് മൊഴിയില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാക്കളടക്കം അഞ്ച് പേർ പിടിയിലായി. 15 പേരെ തിരിച്ചറിഞ്ഞതായും മ്യൂസിയം പൊലീസ് അറിയിച്ചു.
പരിശോധനക്ക് ഇഡി എത്തിയതിന് പിന്നാലെ പിണറായിക്കായി തെരുവിലിറങ്ങി സിപിഎം പ്രതിരോധം തീർത്തിരുന്നു. പരിശോധന നടന്ന വീടുകളിലേക്ക് ഇന്നലെ രാവിലെ മുതൽ പ്രവർത്തകർ ഇരച്ചെത്തി. അടിയന്തര സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. തിരുവനന്തപുരത്തെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ വൻ അക്രമമാണ് അഴിച്ചുവിട്ടത്.

0 Comments