പാലക്കാട്ട് വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലെറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ 73 കാരി ഭാനുമതിയാണ് മരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ രാവിലെയാണ് വീട്ടുമുറ്റത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ പാൽ വിതരണം ചെയ്യാൻ എത്തിയയാളാണ് മൃതദേഹം ആദ്യം കാണുന്നത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും വയോധിക ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments