'തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണം'; രമേശ് ചെന്നിത്തല




 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട ഒരു സൂചനയും പൊലീസിന് നൽകിയില്ല. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മുൻകരുതൽ എടുക്കാമായിരുന്നു. എന്നിട്ടും പൊലീസ് സമയോചിതമായി ഇടപെട്ടു. എത്ര ഉന്നതനായാലും നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ല. അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

രണ്ടുദിവസമായി ഇത്തരം സംഭവങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു .ആളുകൾ കൂടിയപ്പോൾ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും. അക്രമകാരികൾ എവിടെപ്പോയി ഒളിച്ചാലും കണ്ടെത്തും. എത്ര വലിയ നേതാവാണങ്കിലും നടപടി എടുക്കും. പ്രതികളുടെ ചിത്രങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments