ഡൽഹി :തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും സിപിഐഎം നേതൃത്വത്തിന് വിമര്‍ശനം.പാര്‍ട്ടി കോട്ടകളിലെ തോല്‍വി നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്താണെന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നുമാണ് ഓര്‍മപ്പെടുത്തല്‍. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തോല്‍വിക്ക് കൂട്ടുത്തരവാദിത്വം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
തി്‌രഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായതിന്റെ തുടര്‍ച്ചയായി ഉള്ള വിമര്‍ശനങ്ങളാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും ഉയരുന്നത്.ചര്‍ച്ചകളില്‍ പങ്കെടുത്ത കേരളത്തിന് അകത്തും പുറത്തുമുള്ള അംഗങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി കോട്ടകളില്‍ പാര്‍ട്ടി അണികള്‍ വോട്ട് മറിക്കാതെ വിമതര്‍ ജയിക്കില്ലെന്നും അത് നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്തെന്നും പ്രതിനിധികള്‍ പറഞ്ഞു. ആ ചുവരെഴുത്ത് കാണാതെ പോകരുത്. പാഠം ഉള്‍കൊള്ളണം.ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകന്നത് ഇങ്ങനെ എന്ന് പരിശോധിക്കണമെന്നും കേരളത്തില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടു.

0 Comments