എണ്ണവിലയില്‍ വീണ്ടും വര്‍ധന




ന്യൂഡല്‍ഹി: രാജ്യാന്തരവിപണിയില്‍ വീണ്ടും വില ഉയര്‍ന്നു. മൂന്ന് ശതമാനത്തിലേറെ ഉയര്‍ച്ചയാണ് എണ്ണക്കുണ്ടായത്. യുഎസ് എയര്‍ബേസുകളെ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും ആക്രമണം നടത്തിയതോടെയാണ് എണ്ണവില വീണ്ടും ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ വില 3.51 ഡോളര്‍ ഉയര്‍ന്ന് 97.8 ഡോളറായി. 3.72 ശതമാനം നേട്ടമാണ് ബ്രെന്റ് ക്രൂഡിനുണ്ടായത്.

യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍ നിരക്ക് 3.31 ഡോളര്‍ ജ്യറന്‍്ന്‍് 91.99 ഡോളറായി. 3.73 ശതമാനം നേട്ടമാണ് ഉണ്ടായത്. ഇറാനും യുഎസും തമ്മില്‍ കരാറുണ്ടാകുമെന്നും തുടര്‍ന്ന് വില കുറയുമെന്ന പ്രതീക്ഷകളും മൂലം എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുദ്ധം വീണ്ടും ശക്തമായാല്‍ അത് എണ്ണവില ഉയരാനിടയാക്കുമെന്ന് ആശങ്കയുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പവും ഉയര്‍ത്തും. പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കകളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.


Post a Comment

0 Comments