തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം പുരോ​ഗമിക്കുകയാണ്. ബജറ്റ് പ്രസം​ഗത്തിൻ്റെ ആരംഭത്തിൽ തന്നെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പരാമർശിച്ചിരുന്നു. ആശ ഓണറേറിയം 78 കോടി.