*"ആയിരം ഗോൾ" അടി* 




 കൽപ്പറ്റ: കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സഹകരണത്തോടെ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “വൺ മില്യൺ തൂഫാൻ” ക്യാമ്പയിനോട് അനുബന്ധിച്ച് “ആയിരം ഗോൾ” പരിപാടി സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ പി വിശ്വനാഥൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ആദ്യ ഗോൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രുക്ക നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ദിനേശ്, ബിന്ദു തോമസ്, ഇ. മുസ്തഫ, കെ. രഞ്ജിത്ത്, ഷൈജൽ, ഗഫൂർ കെ കെ സിദ്ദീഖ്,പി പി ഷംസു തുടന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ഈ പരിപാടിയിൽ ആയിരം ഗോളുകൾ അടിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തോട് പങ്കുവച്ചു. കൂടാതെ ലഹരിക്കെതിരെ “സിഗ്നേച്ചർ ഓഫ് തൂഫാൻ” രേഖപ്പെടുത്തി. കുട്ടികളുടെ ഐക്യവും ഉത്സാഹവും പരിപാടിയെ ശ്രദ്ധേയമാക്കി.