യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളി ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു

 



കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളി ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. തുർക്കിഷ് ഷിപ്പിൽ ജോലി ചെയ്തിരുന്ന വെള്ളരിക്കുണ്ട് വലിപ്ലാക്കൽ വീട്ടിലെ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. യുക്രെയിൻ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോൾഡൻ ലിയോ കപ്പലിന് നേരെയായിരുന്നു റഷ്യയുടെ മിസൈൽ ആക്രമണം. സിറിയൻ- ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി യുക്രെയിൻ സീപോർട്ട് അതോറിറ്റി അറിയിച്ചു. റഷ്യൻ ആക്രമണത്തിന് പിന്നാലെ നൂറു കണക്കിന് ഡ്രോണുകളാണ് മോസ്‌കോ ലക്ഷ്യമാക്കി യുക്രെയിൻ വിക്ഷേപിച്ചത്.

Post a Comment

0 Comments