ഓണം ഖാദി മേള-2026 ഉദ്ഘാടനം നിർവഹിച്ചു




കൽപ്പറ്റ : ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് "എനിക്കും വേണം ഖാദി"എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  എം എൽ എ ഉഷ വിജയൻ  നിർവഹിച്ചു, ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ  സിന്ധു പി.കെ സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റ്  ഹരിദാസൻ ആദ്യ വില്പന ഏറ്റുവാങ്ങി. ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിധ്യമാർന്ന കളക്ഷൻ ആണ് ഇക്കുറി ഖാദി ഒരുക്കിയിരിക്കുന്നത് കൂടാതെ ടാറ്റ ടിയാഗോ , സുസുകി അക്സെസ് സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൂപ്പൺ ലഭിക്കുന്നതാണ് കൂടാതെ ആഴ്ച്ച തോറും നറുക്കെടുപ്പിലൂടെ 3000രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും. മേള ഓഗസ്റ്റ്‌ 25ന് സമാപിക്കും.

Post a Comment

0 Comments