4തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് പ്രവർത്തനരഹിതമായ മോട്ടോർവാഹന വകുപ്പിന്റെ എ.ഐ. ക്യാമറകൾ വീണ്ടും സജ്ജമായി. ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞദിവസംമുതൽ പിഴ ചുമത്തിത്തുടങ്ങി. നേരത്തേ ക്യാമറയിൽ പതിഞ്ഞിരുന്ന നിയമലംഘനങ്ങളും ഉടൻ അപ്‌ലോഡ് ചെയ്യപ്പെടും.
മോട്ടോർ വാഹനവകുപ്പിനുവേണ്ടി ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിനുള്ള പ്രതിഫലമായ 55 കോടി രൂപ കുടിശ്ശികയാണ്. ഇവയ്ക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ അഞ്ചുലക്ഷം രൂപ നൽകാനുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം കെൽട്രോൺ ഈ തുക അടച്ചില്ല. ഇതേത്തുടർന്നാണ് ജൂലായ് ആദ്യം ഇന്റർനെറ്റ് വിച്ഛേദിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രശ്നം പരിഹരിച്ചത്.
%20(1).jpg)
0 Comments