പാര്‍ലമെൻ്റിലേക്ക് ഇന്നും മാര്‍ച്ച്; പിന്നോട്ടില്ലെന്ന് സിജെപി, തടയാന്‍ പൊലീസ്

 



ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹി ജന്തര്‍ മന്തര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമരം ശക്തമാക്കും. ഇന്നും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഇന്നലെ നടത്തിയ മാര്‍ച്ച് പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍, പ്രക്ഷോഭപാതയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

ഇന്നലെ പൊലീസ് ഒഴിപ്പിച്ച സമരകേന്ദ്രമായ ജന്തര്‍ മന്തര്‍ ഇന്ന് സമരക്കാര്‍ തിരിച്ചുപിടിച്ചു. രാവിലെ തന്നെ നൂറുകണക്കിന് സമരക്കാര്‍ ജന്തര്‍ മന്തറില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകര്‍ ജന്തര്‍ മന്തറില്‍ തിരിച്ചെത്തി ടെന്റും താല്‍ക്കാലിക വേദിയും നിര്‍മ്മിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപി പ്രതിനിധികള്‍ പറഞ്ഞു. സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായാല്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Post a Comment

0 Comments