'പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം ഇല്ലെങ്കിലും കുറ്റം'; പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയിൽ പറയണമെന്ന് കേന്ദ്രമന്ത്രി

 



ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.

Post a Comment

0 Comments