സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു; ഗ്രാമിന് 100 രൂപയുടെ കുറവ്



കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. പവന്‍വില 1,13,360 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്.

ഇന്ന് രാവിലെ സ്വര്‍ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായിരുന്നു. പവന് 15 രൂപ കുറഞ്ഞ് 14,270 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് വീണ്ടും

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,362.60 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സും 0.6 ശതമാനം താഴ്ന്ന് 4,400.20 ഡോളറിലെത്തി.

മിഡില്‍ ഈസ്റ്റിലെ യുദ്ധം എണ്ണവിലയിലും അതുവഴി പണപ്പെരുപ്പത്തിലും ഉണ്ടാക്കുന്ന സ്വാധീനമാണ് വിപണി പ്രധാനമായും നിരീക്ഷിക്കുന്നത്. എണ്ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകാനും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഉയര്‍ന്ന പലിശനിരക്ക് പലിശ ലഭിക്കുന്ന ആസ്തികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ ആവശ്യകതയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കാം.

അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും എണ്ണവിലയില്‍ തിങ്കളാഴ്ച നേരിയ ആശ്വാസമുണ്ടായി. നയതന്ത്ര നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പ്രതീക്ഷയും സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഭാഗികമായി വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് എണ്ണവിലയെ സ്വാധീനിച്ചത്

Post a Comment

0 Comments