തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസവും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാപ്പ് അടിസ്ഥാനത്തിലും പവർ എക്സ്ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമായതിനാൽ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു.

0 Comments