കൊട്ടിയൂർ:കണ്ണൂര്‍,വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ -അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ പാതയ്ക്കായി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ രണ്ട് ജില്ലകളിലെ ജനപ്രതിനിധികളുടെയും സംഘടന നേതാക്കളുടെയും യോഗം ചേര്‍ന്നു
.വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ചുരം രഹിത പാതയുടെ ആവശ്യം ശക്തമാക്കാൻ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
പാൽച്ചുരം ചുരത്തിലെ ശക്തമായ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ചുരം രഹിത പാതയുടെ ആവശ്യകത വർദ്ധിപ്പിക്കുന്നു എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എം ജി ബിജു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ , വിവിധ പഞ്ചായത്ത് പ്രതിനിധികൾ പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

0 Comments