പേരാവൂർ : ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന’ ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ ഡിവൈഎസ്പി ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൂറുദീൻമുള്ളേരിക്കൽ, ലിസമ്മ ജോസഫ് , ജയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,എസ്.പി.സി. അംഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറയിലുള്ള ആളുകൾ സംബന്ധിക്കുകയുണ്ടായി .ചടങ്ങിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാര്യർ ബാഡ്ജ് സമർപ്പണം, പതാക ഉയർത്തൽ എന്നിവ ചെയ്തു. യോഗത്തിൽ സംബന്ധിച്ച മുഴുവനാളുകളെയും ബ്ലോക്ക് പഞ്ചായത്തിന്റെ തൂഫാൻ വാര്യർ ആയി പ്രഖ്യാപിച്ചു .

0 Comments