തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ വിനോദിന് ആശംസകൾ അറിയിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദർശയെ ഫോണിലൂടെ വിളിച്ചാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ കരസ്ഥമാക്കിയ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ കേരളത്തിന്റെയാകെ അഭിമാനമായി മാറിയെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമായി ചരിത്രം കുറിച്ച വിദർശ കെ വിനോദിനെ നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ കരസ്ഥമാക്കിയ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിദർശ കേരളത്തിന്റെയാകെ അഭിമാനമായി മാറി.
ഇന്ത്യയ്ക്കായി ഒളിമ്പിക്സിൽ ഒരു മെഡൽ എന്ന വിദർശയുടെ വലിയ സ്വപ്നം യാഥാർഥ്യമാകാൻ ഈ നേട്ടം വലിയൊരു പ്രചോദനമാകട്ടെ. നാടിന് അഭിമാനമായി കായിക രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദർശയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റ് ടീമംഗങ്ങൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നുമായിരുന്നു പിണറായി വിജയന്റെ കുറിപ്പ്.
0 Comments