ഇംഫാൽ: മണിപ്പൂരിൽ അക്രമം തുടരുന്ന സാഹചര്യത്തിൽ ‘പ്രശ്നബാധിത മേഖല’ പദവി ആറ് മാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. പ്രത്യേക സൈനിക അധികാര നിയമമായ അഫ്സപ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഉണ്ടാകുക. മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, 2023 ഏപ്രിലിലാണ് ‘സായുധ സേനാ പ്രത്യേക അധികാരാവകാശ നിയമ’ (AFSPA) പ്രകാരം സംസ്ഥാനത്തെ ആദ്യമായി ‘അശാന്ത മേഖല’യായി (disturbed area) പ്രഖ്യാപിച്ചത്. അതിനുശേഷം ഈ പദവി പലതവണ നീട്ടിയിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില സംബന്ധിച്ച “തുടർ അവലോകനത്തിന്” ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഗസറ്റ് വിജ്ഞാപനത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച്, ‘അശാന്ത മേഖല’ എന്ന പദവി 2026 ഒക്ടോബർ 1 മുതൽ ആറു മാസത്തേക്ക് കൂടി പ്രാബല്യത്തിലുണ്ടാകും.
സംസ്ഥാനത്തെ 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ക്രമസമാധാന നില വിലയിരുത്തിയശേഷമാണ് നിയന്ത്രണം നീട്ടാനുള്ള തീരുമാനം

0 Comments