തിരുവനന്തപുരം: ഇരുട്ടിലായിരുന്ന കേരളത്തിന് വെളിച്ചം പകർന്നത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുദർശനം എല്ലാ മലയാളികളും പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊരുൾ തേടിയുള്ള അന്വേഷണം സ്വന്തം ആന്തരിക സ്വത്വത്തെ തിരിച്ചറിയുന്നതിനാകണം. ഇക്കാര്യം ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മുന്നിൽ അഭിമാനത്തോടെ പറയാൻ കഴിയുന്ന പൈതൃകമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ അഭിമാനബോധം തനിക്കുണ്ടെന്നും ഗുരുവിന്റെ പൈതൃകം തന്റെ ഉള്ളിലുള്ളതായി തോന്നിയിട്ടുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുദർശനം ഉൾക്കൊണ്ടുള്ള പ്രവർത്തനമായിരിക്കും സർക്കാർ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പിടിവള്ളികളിൽനിന്നും പിന്തിരിപ്പൻ ആശയങ്ങളിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
0 Comments