ഡൽഹി: ഡൽഹി അലിപൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന്റെ ലിന്റൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തൊഴിലാളികൾ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോൺക്രീറ്റിന് താങ്ങായി നിർത്തിയിരുന്ന ഷട്ടറിംഗ് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന ആരംഭിച്ചു. നാല് ആംബുലൻസുകളും അഗ്നിശമന സേനയുടെ ഒരു യൂണിറ്റും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
0 Comments