കണിച്ചാർ: ലഹരിമരുന്നുകളുടെ ഉപയോഗത്തിനും ലഹരി മാഫിയകൾക്കുമെതിരെ ജനകീയ ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'തൂഫാൻ തദ്ദേശം' ജനസേന പദ്ധതിയുടെ കണിച്ചാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് തൂഫാൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാ പോൾ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രതിജ്ഞാ ചൊല്ലിക്കൊടുക്കലും നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി പ്രതിനിധികൾക്ക് 'തൂഫാൻ ബാഡ്ജ്' അണിയിച്ചു.
കേളകം പോലീസ് സബ് ഇൻസ്പെക്ടർ മെൽബിൻ വിൻസന്റ് പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ചിറ്റേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോയി ജോർജ്, സി.ഡി.എസ്. ചെയർപേഴ്സൺ വി.കെ. ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗം ഷാന്റി തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിനോ ജോസ് , പഞ്ചായത്ത് സെക്രട്ടറി കെ.ജി സന്തോഷ്, മുരളീധരൻ എം വി തുടങ്ങിയവർ സംസാരിച്ചു.
0 Comments