വാഴവറ്റയിലെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ മായ്ച്ചു; വീട് തന്റേതല്ലെന്ന് ആന്റോ, ജാമ്യത്തെ എതിർക്കാൻ എക്സൈസ്




 വയനാട്: വാഴവറ്റയിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വീട് തന്റേതല്ലെന്ന് പ്രതി ആന്റോ അന്വേഷണ സംഘത്തോടും കോടതിയിലും അവകാശപ്പെടുന്നുണ്ടെങ്കിലും, കെട്ടിടവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

വാഴവറ്റയിലെ കെട്ടിടത്തിന്റെ നികുതി രസീതുകൾ, വൈദ്യുതി കണക്ഷൻ രേഖകൾ, കെ.എസ്.ഇ.ബി ബില്ലുകൾ എന്നിവ ആന്റോയുടെ പേരിലാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.പരിശോധനയ്ക്കിടെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പൂർണമായും മായ്ച്ച നിലയിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ ഉപകരണവും വീട്ടിൽനിന്ന് മാറ്റിയതായാണ് കണ്ടെത്തൽ.

കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആന്റോ സമർപ്പിക്കുന്ന ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ തീരുമാനം.കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments