വണ്ടിപ്പെരിയാര്‍ കേസിൽ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷൻ; പ്രതിഷേധത്തിനൊരുങ്ങി കുട്ടിയുടെ കുടുംബം

 ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്തയാഴ്ച അപ്പീൽ നൽകും. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും.



 അതിനിടെ, കോടതി വിധിയില്‍ കുട്ടിയുടെ കുടുംബം പ്രതിഷേധത്തിനൊരുങ്ങുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിലാണു കുട്ടിയുടെ കുടുംബം പ്രതിഷേധം നടത്തുന്നത്. ഇന്ന് പത്തരയോടെ പ്രതിഷേധം ആരംഭിക്കും. പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

കേസ് സംബന്ധിച്ച ഫയലുകൾ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. ഡി.ജി.പിയുടെ ഓഫീസിലെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും അപ്പീൽ തയ്യാറാക്കുക. വണ്ടിപ്പെരിയാർ കേസിൽ കട്ടപ്പന അതിവേഗ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അ‍ർജുനെ വെറുതെവിട്ടത്.

Post a Comment

0 Comments