കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി




കോഴിക്കോട്: കോഴിക്കോട് അതിശക്തമായ മഴയിൽ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. പ്രദേശത്തിന് സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ 8 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സ്ഥലത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തൊട്ടില്‍പ്പാലം-മുള്ളങ്കുന്ന് റോഡും പ്രദേശവും വെള്ളത്തിന് അടിയിലായി.

Post a Comment

0 Comments