ഇന്ത്യയിലെ ജനതപരിവാറുകളെ ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കും: ജെ.ഡി.എസ്

കൽപ്പറ്റ : മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ്പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാൻ നിലകൊള്ളുകയും ചെയ്യുമെന്ന്  ജനതാദൾ എസ് ദേശീയ സീനിയർ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം പറഞ്ഞു. കൽപ്പറ്റയിൽ സ്വകാര്യ സന്ദർശനത്തിനു എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഏതാനും ചില ആളുകളുടെ എൻ.ഡി.എ പ്രവേശം ദുഃഖകരമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുവാൻ യഥാർത്ഥ മതേതര ജനതാദൾ  ആയിത്തന്നെ  നിലകൊള്ളുവാൻ ഇന്ത്യയിലെ ജെ.ഡി.എസ് പ്രവർത്തകർ പ്രതിജ്ഞബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

0 Comments