'അരികെ' വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം നടത്തി



വെള്ളമുണ്ട: വയനാട് ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ്  കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന അരികെ (ARIKE - Always @ Reach to Inspire and Knowledge Empowerment) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായിയുടെ വെള്ളമുണ്ട ജില്ലാ ഡിവിഷൻ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി. സി തോമസ് അധ്യക്ഷത വഹിച്ചു. രാജി എം. ആർ, എൽദോസ് ടി. വി തുടങ്ങിയവർ സംസാരിച്ചു.

വയനാട് ജില്ലാ കരിയർ സെല്ലിൻ്റെ തനത് പദ്ധതിയാണ്  അരികെ. ഹ്യുമാനിറ്റീസ്  കൊമേഴ്സ് , സയൻസ് എന്നീ വിഭാഗങ്ങളിൽ പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു കൊണ്ടാണ് അരികെ പദ്ധതി തയ്യാറാക്കിയത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തിൽ  പഠന സഹായി നിർമ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിർമ്മിച്ചത്. പഠന സഹായി ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

Post a Comment

0 Comments