മാനന്തവാടിയിൽ എത്തിയത് കർണാടകയിൽ പിടികൂടിയ തണ്ണീർ എന്ന ആന



മാനന്തവാടി: ടൗണിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ച ആന കർണാടക വനം വകുപ്പ് പിടികൂടിയ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട ആന. കർണാടകയിലെ ഹസനിൽ സഹാറ എസ്റ്റേറ്റിൽ നിന്നും രണ്ടു ആഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. തുടർന്ന് ഇതിന് തണ്ണീർ എന്ന പേര് നൽകി. അന്ന് തന്നെ കർണാടകയിലെ മൂലഹള്ള വനത്തിൽ തുറന്ന് വിട്ടു. നിരീക്ഷണ ചുമതല മൈസൂർ വനം വകുപ്പിന് ആണ്. ആനയെ തുറന്നുവിട്ട സ്ഥലത്ത് നിന്നും വനം വഴി 200  കിലോ മീറ്റർ ആണ് മാനന്തവാടിയിലേക്ക്. കർണാടകയിലെ കാപ്പി തോട്ടങ്ങളിൽ ശല്യം വർധിച്ചതിനെ തുടർന്നാണ് തണ്ണീറിനെ വനം വകുപ്പ് പിടികൂടിയത്.

അതേസമയം, മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കു വെടിച്ച് പിടികൂടുമെന്ന് വയനാട് ജില്ലാ കലക്ടർ രേണു രാജ്. ആനയെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിൻ്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു. .മാനന്തവാടിയിൽ നിലവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

0 Comments