മാനന്തവാടി: ഒണ്ടയങ്ങാടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുള്ളാഹില്‍ ഖൈര്‍ (റ), ഭാര്യ സൈനബ ബീവി (റ) യുടെയും ഉറൂസ് മുബാറകിന് തുടക്കമായി. പ്രാരംഭ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശരീഫ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടിയില്‍ പ്രമുഖ പണ്ഡിത നേതൃത്വങ്ങളും പ്രഭാഷകരും മാദിഹീങ്ങളും പങ്കെടുക്കും. ഒണ്ടയങ്ങാടി ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് പ്രത്യേകം തയ്യാര്‍ ചെയ്തവേദിയില്‍ വെച്ചാണ് പരിപാടികള്‍ നടക്കുക.

0 Comments