കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ കരട് പദ്ധതിരേഖ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉൽപാദനം, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നൂതന പദ്ധതികൾ, പാർപ്പിടം എന്നിവയ്ക്കാണ് 2024 -25 വർഷത്തെ പദ്ധതി മുൻതൂക്കം നൽകിയിട്ടുള്ളത്.
യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി കരട് പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ അസ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി റെനീഷ്, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു, മുൻ പ്രസിഡണ്ട് നസീമ ടീച്ചർ, മുൻ വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ, ഉഷാ കുമാരി, മറ്റു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിനു തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി പി എന്നിവർ സംസാരിച്ചു.

0 Comments