ജി എച്ച് എസ് എസ് തരുവണ വിജയോത്സവം സംഘടിപ്പിച്ചു



 തരുവണ: ജി എച്ച് എസ് എസ്  തരുവണ വിജയോത്സവം സംഘടിപ്പിച്ചു. 2022 -23 ബാച്ച് SSLC,+2ൽ  ഉന്നത വിജയം കരസ്ഥമാക്കിയവരെയും, ദേശീയ സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിഗ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ  വിദ്യാർത്ഥിനി ജാസ്മിൻ വിൽസനെയും മൊമെന്റോയും, ക്യാഷ് പ്രൈസും നൽകി ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അമീൻ ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ നാസർ.എസ് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷാഹിദാ ബഷീർ, പി ടി എ പ്രസിഡണ്ട്  ശ്രീജ, ഇസ്മായിൽ,  മമ്മൂട്ടി മാസ്റ്റർ, ഉമൈമത്ത്, സ്മിത മനോജ്, അധ്യാപകരായ എച്ച് എം മുഹമ്മദ് , മുഹമ്മദലി, പ്രദീപ്, അശോകൻ, മേഴ്സി, സീനത്ത്, സന്ധ്യ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ജെസ്സി, സ്റ്റാഫ്‌ സെക്രട്ടറി സലാം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments