വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

 


തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. വിധിന്യായത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. സുനിലിനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം

Post a Comment

0 Comments