എൽ.കെ അദ്വാനിക്ക് ഭാരതരത്ന

 ഡല്‍ഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത  സിവിലയൻ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സ് അക്കൗണ്ടിലൂടെ പുരസ്‌കാരം പ്രഖ്യാപിച്ചത്. " എൽ.കെ. അദ്വാനി ജിക്ക് ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനും അദ്ദേഹത്തോട്  സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തു," പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.


''നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ആഭ്യന്തരം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകളുടെ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്'' പ്രധാനമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

Post a Comment

0 Comments