വാഹനാപകടം; യുവാവ് മരിച്ചു

 


മീനങ്ങാടി പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കൊളഗപ്പാറ സ്വദേശി  കുഴലിപ്പറമ്പില്‍ വര്‍ഗ്ഗീസിന്റെ മകന്‍ തോംസന്‍ വിക്കി (22) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹ യാത്രികനായ അഭിഷേക് (22) നിസാര പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

0 Comments