പേരാവൂർ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാക്കളായ ടീം അംഗം റിസ ഫാത്തിമയെ പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജുബിലി ചാക്കോ ഉപഹാരം നൽകി . മണ്ഡലം പ്രസിസന്റ് ഷഫീർ ചെക്യാട്ട്, പൂക്കോത്ത് അബുബക്കർ, ഡോ. അനൂപ് മംഗളോദയം, മജിദ് അരിപ്പയിൽ, സജീവൻ കളത്തിൽ, മനോജ് താഴെപ്പുരയിൽ, കെ.കെ വിജയൻ, പി.പി. അലി, ഷിബിന മനോജ്, ഫൈനാസ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments