അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ജൂൺ മുതൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് 15 കേസിലായി 83000 രൂപ പിഴയിട്ടു. പ്ലാസ്റ്റിക്ക് കവർ ഉൾപ്പെടെ മാലിന്യം കത്തിച്ച 2 കേസുകൾക്ക് - 20000 രൂപയും. ജലാശയത്തിൽ മാലിന്യം തള്ളിയ ഒരു കേസിന് 50000 രൂപയും. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 2 കേസുകളിലായി 20000 രൂപയും സ്ഥാപനത്തിൻ്റെ പരിസരം വൃത്തിയാക്കാത്തതിന് 500 രൂപയും പിഴ അടപ്പിച്ചു ഇങ്ങനെ 6 മാസത്തിനിടക്ക് 173500 രൂപ പിഴ ഗ്രാമപഞ്ചായത്ത് ഈടാക്കി. മാലിന്യം നിക്ഷേപിക്കുന്നവരുടെ വിവരം തെളിവ് സഹിതം നൽകിയതിന് രണ്ട് വ്യക്തികൾക്ക് 2500 രൂപ വീതം പാരിതോഷികവും നൽകി. വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിന് ശേഷം ശക്തമായ നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച് വരുന്നത്.

0 Comments