കേളകം: ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ മുന്നേറ്റം - 2024 കോർണർ പിടിഎ സംഘടിപ്പിച്ചു. ഇല്ലിമുക്കിൽ നടന്ന പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. സജീവ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എസ് രാജേന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടോമി പുലിക്കകണ്ടം, സീനിയർ അസിസ്റ്റൻറ് പി വിജയശ്രീ, ഹെഡ്മാസ്റ്റർ ടി ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

0 Comments