എള്ളുമന്ദം എ.എൻ.എം. യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടത്തി



എള്ളു മന്ദം: എടവക എ.എൻ.എം. യുപി സ്കൂളിൻ്റെ എഴുപത്തൊന്നാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി. ജെ ആനീസ്സിനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ കെ.വി വിജോളിൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ജേതാവും യുവ കവയിത്രിയുമായ സ്റ്റെല്ല മാത്യു മുഖ്യപ്രഭാഷണം നടത്തി.

  എടവക ഗ്രാമപഞ്ചായത്ത് ഒഞ്ചായി ഗോത്ര പഠന പോഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അനുവദിച്ച  മേശ, കസേര വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് നിർവഹിച്ചു. 'ക്ലീൻ ഗ്രീൻ എടവക'യുടെ ഭാഗമായി നടപ്പിലാക്കുന്ന 

കളക്ട് അറ്റ് സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിന് അനുവദിച്ച പാഴ് വസ്തു ശേഖരണ ബിന്നുകളുടെ വിതരണ ഉദ്ഘാടനം  എച്ച് ബി.പ്രദീപ് നിർവ്വഹിച്ചു. ഗിരിജാ സുധാകരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജർ സി.കെ.അനന്ത റാം സമ്മാനദാനം നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സി കെ വിപിൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

പി ടി എ പ്രസിഡണ്ട് എം മധുസൂദനൻ, മദർ പി ടി എ പ്രസിഡൻറ് മൃദുല ബിനീഷ്, പി ജെ.മാനുവൽ ,ടി.എം ഷാജൻ, സ്കൂൾ ലീഡർ  മുഹമ്മദ് ഖാസിം, പി ജെ ആനീസ്, പ്രധാന അധ്യാപിക സികെ ശാന്തി, എം എ ദീപ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.

Post a Comment

0 Comments