പാലക്കാട്: ഒലവക്കോട്ട് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റു. അമൃത എക്‌സ്പ്രസിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായ പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
മകനൊപ്പം തിരുവനന്തപുരത്തേക്കു പോകാനായി എത്തിയതായിരുന്നു ഇവർ. ട്രെയിൻ പെട്ടെന്നു നീങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ട്രെയിനിനു അടിയിലേക്കു വീഴുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും രണ്ടു കാലും അറ്റ നിലയിലായിരുന്നു.

0 Comments