കെ ജി എൻ യു പ്രതിഷേധ ജ്വാല പ്രകടനം സംഘടിപ്പിച്ചു
പരിയാരം :-. കെ ജി എൻ യു വിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . 2021 ലെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ആഗിരണ പ്രക്രിയ ഉടനടി പൂർത്തിയാക്കുക,മുടങ്ങിക്കിടക്കുന്ന ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക,കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിനോടുള്ള അധികൃതരുടെ വിവേചനം അവസാനിപ്പിക്കുക,സർക്കാർ ഏറ്റെടുത്തതിനുശേഷം റിട്ടയർ ചെയ്ത ജീവനക്കാരുടെ കുടിശ്ശിക വിതരണം സമയബന്ധിതമായി പൂർത്തിയാക്കുക. കോമൺ പൂളിലുള്ളവർക്ക് സ്റ്റാൻഡ് എലോൺ എന്ന ഓപ്ഷൻ അവരുടെ താല്പര്യാർത്ഥം മാറ്റുവാനുള്ള അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ഗവൺമെൻറ് നേഴ്സ് യൂണിയൻ, എൻ ജി ഒ അസോസിയേഷൻ എന്നിവ സംയുക്തമായി പ്രതിഷേധ ജ്വാലയും ധർണ്ണയും സംഘടിപ്പിച്ചത്.
കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ ജി എൻ യു ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയ്ക്അധ്യക്ഷനായി. എൻ ജി ഒ അസോസിയേഷൻ സെക്രട്ടറി യു .കെ മനോഹരൻ, ഷൈജ എം, ഒ .വി സീന, എൻ ജി ഒ അസോസിയേഷൻ വനിതാ ഫോറം കൺവീനർ ശാലിനി കെ, റോബിൻ ബേബി ,സ്വപ്ന ചാക്കോ എന്നിവർ സംസാരിച്ചു

0 Comments