കൊട്ടിയൂർ: സ്മാർട്ട് വില്ലേജ് ഓഫീസിനു വേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓണ്‍ലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിൽ 35 സ്‍മാർട്ട് വില്ലേജ് ഓഫീസുകൾ ആണ് നാടിനു സമർപ്പിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് കൊട്ടിയൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായത്.
വെള്ളവും വൈദ്യുതിയും ലഭിക്കാത്തതുമൂലം ഏകദേശം ഒരു വർഷത്തോളം വില്ലേജ് ഓഫീസ് അടച്ചിടുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ ഐ.എ.എസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, നവീൻ ബാബു, ജൂബിലി ചാക്കോ തുടങ്ങി പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു.

0 Comments