'സിൽവർ ലൈൻ പദ്ധതിയിൽ താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളം, കേരളത്തോട് അവ​ഗണന': മന്ത്രി വി. അബ്ദുറഹ്മാൻ

 


തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ  കേരളത്തിന്റെ ഭാ​ഗത്ത് നിന്ന് താത്പര്യം പ്രകടിപ്പിച്ച് കണ്ടില്ലയെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ. പദ്ധതിയിൽ താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളമാണന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയിൽ തന്നെ ആദ്യ അതിവേ​ഗ റെയിൽ പദ്ധതി ആവിഷ്കരിച്ചത് കേരളമാണ്. മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തോട് അവ​ഗണനയാണ് കാണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ശബരിപാതയിൽ അ‍ഞ്ച് വർഷമായി പ്രഖ്യാപനങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments