ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍...

 


പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം സമീപ വർഷങ്ങളിൽ, പ്രമേഹം ബാധിച്ച വ്യക്തികളുടെ എണ്ണത്തിൽ ഭയാനകമായ വർധനയാണ് ഇന്ത്യ കണ്ടത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള ഏകദേശം 77 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്, ഏകദേശം 25 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിക്സ് ആണ്

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ഉദാസീനമായ ജീവിതശൈലിയാണ്  ആണ് പ്രധാന കാരണം. ദീർഘനേരം ഇരിക്കുക,  മണിക്കൂറുകളോളം സ്‌ക്രീനുകളുടെ മുന്നില്‍ ഇരിന്നുകൊണ്ട് ജോലി ചെയ്യുക തുടങ്ങിയവ  ശാരീരിക പ്രവർത്തനങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുക മാത്രമല്ല, അനാരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലങ്ങൾ ഒരു വ്യക്തിയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അനാരോഗ്യകരമായ വിധം ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുമൂലം ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യാനും ശാരീരിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കുക. 

രണ്ട്... 

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ആണ് രണ്ടാമത്തെ വില്ലന്‍. ജോലി തിരക്കിനിടയില്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനായി യോഗയും മറ്റും ചെയ്യുന്നത് നല്ലതാണ്. 

മൂന്ന്... 

പഞ്ചസാരയുടെ അമിത ഉപയോഗമാണ് പ്രമേഹ സാധ്യതയെ കൂട്ടുന്ന മറ്റൊരു പ്രധാന കാരണം. കാരണം നമ്മളില്‍ പലരും ബേക്കറി ഭക്ഷണങ്ങള്‍, കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ചോറ് പോലെയുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ദിവസും കഴിക്കാറുണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും. അതിനാല്‍ ഇത്തരം പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക

Post a Comment

0 Comments