ലെജൻഡ്സ് ലക്കിടി ജേഴ്സി പ്രകാശനം ചെയ്തു

 



ലക്കിടി: ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലക്കിടിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. ലെജൻഡ്സ് ക്ലബ്ബ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി വിനീത് എന്നിവർ സംയുക്തമായി പ്രകാശനം ചെയ്ത ഔദ്യോഗിക ജേഴ്സി ക്ലബ്ബിലെ കായിക താരങ്ങൾക്ക് നൽകി. ക്ലബ്ബിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം വരുന്ന നാളുകളിൽ ഫുട്ബോൾ, വോളീബോൾ എന്നീ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും, ഫുട്ബോൾ, ക്രിക്കറ്റ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments